പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ക്രഷ് (ശിശു സദന്‍) ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം നിര്‍വ്വഹിച്ചു. രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ.ബി.ആര്‍. പ്രസന്ന കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാന ക്യാംപസ്സിലെ പയസ്വിനി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷില്‍ ഇതുവരെ പതിനഞ്ചോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, മുലയൂട്ടല്‍ കേന്ദ്രം, ഓഫീസ് റൂം എന്നിവ ഉള്‍പ്പെടുന്നതാണ് ക്രഷ്. ഡോ.ദേവി പാര്‍വ്വതി കണ്‍വീനറും ഡോ.സമീര്‍ കുമാര്‍, ഡോ.ആരതി നായര്‍, ഡോ.അശ്വതി നായര്‍, ഡോ.എം.ഭാഗ്യലക്ഷ്മി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയുടെ നേതൃത്വത്തിലാണ് ക്രഷ് ഒരുങ്ങിയത്.