INTERACT WITH VC 

Covid vaccination started at Central University of Kerala


പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഹെല്‍ത്ത് ആന്റ് സര്‍വ്വീസസ് സെന്ററിന്റെ നേതൃത്വത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ശനിയാഴ്ച ആരംഭിച്ച വാക്‌സിനേഷനില്‍ ഇതുവരെ നൂറിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിനേഷന്‍ ഇന്നും തുടരും. ജില്ലാ ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് സര്‍വ്വകലാശാലയില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നത്. ഡോ.രാജേന്ദ്ര പിലാങ്കട്ട, ഡോ.സമീര്‍ കുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ആരതി നായര്‍. ഡോ.എ.എസ്.കണ്ണന്‍, നഴ്‌സിംഗ് ഓഫീസര്‍ ഇ.ദിവ്യ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ലക്ഷ്മി യു മേനോന്‍, മെഡിക്കല്‍ അറ്റന്റന്റ് സജീഷ്, വിവേകാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ.ബി.ആര്‍. പ്രസന്ന കുമാര്‍ എന്നിവര്‍ ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തി. വാക്‌സിനേഷന് സര്‍വ്വകലാശാലയില്‍ കേന്ദ്രം അനുവദിച്ചതിന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ, ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാമദാസ് എന്നിവര്‍ക്ക് വൈസ് ചാന്‍സലര്‍ നന്ദി അറിയിച്ചു.