പെരിയ (കാസര്‍കോട്): കഴിഞ്ഞ 55000 വര്‍ഷത്തെ കാലയളവിലെ ഓരോ 10000 വര്‍ഷങ്ങളിലും കാലവര്‍ഷം ശക്തിപ്പെടുന്നുവെന്ന് പഠനം. 7000 മുതല്‍ 5000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ വളരെയേറെ ശക്തമായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. കേരള കേന്ദ്ര സര്‍വകലാശാലയിലെ ജിയോളജി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ.വി. സിജിന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആന്തമാന്‍ കടലില്‍ നിന്നു സംഭരിച്ച ചെളിമണ്ണില്‍ കാണപ്പെട്ട മൈക്രോഫോസിലുകളുടെ പരിശോധനയിലൂടെയാണ് ചരിത്രാതീത കാലത്തെ മണ്‍സൂണിലെ വ്യതിയാനങ്ങള്‍ പഠിച്ചത്.
രാജ്യത്തിന്റെ സാമ്പത്തികനില കണക്കിലെടുക്കുമ്പോള്‍ മണ്‍സൂണ്‍ നിര്‍ണായക ഘടകമാണ്. മുന്‍ കാലങ്ങളില്‍ ദുര്‍ബലമായ മണ്‍സൂണ്‍ കാരണം കടുത്ത വരള്‍ച്ചയും ക്ഷാമവും ഉണ്ടാവുകയും സമ്പദ് വ്യവസ്ഥയും ഭക്ഷ്യ സുരക്ഷയും തകിടം മറിയുകയും ചെയ്തിരുന്നു. 2018ലും 2019ലും ശക്തമായ മണ്‍സൂണ്‍ വെള്ളപ്പൊക്കത്തിനു കാരണമാവുകയും ചെയ്തു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം പ്രതിവര്‍ഷം 1200 മില്ലിമീറ്ററാണ്. സൂര്യനില്‍ നിന്നു പ്രസരിക്കുന്ന റേഡിയേഷനിലെ ചാഞ്ചല്യങ്ങളാണ് മണ്‍സൂണില്‍ ഇത്തരം വ്യതിയാനങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണമായി ഡോ. സിജിന്‍ കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.
കേരള കേന്ദ്ര സര്‍വ്വകലാശാല, ഗോവയിലെ സമുദ്രശാസ്ത്ര പഠനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം, ഹൈദരാബാദലെ ഭൗതിക ഭൂഗര്‍ഭശാസ്ത്ര പഠനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം, അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാല എന്നിവയിലെ ഗവേഷകരുടെ കൂട്ടായ പ്രയത്‌നത്തിലൂടെയാണ് പഠനം നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എസ്ഇആര്‍ബിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. മണ്‍സൂണിലുണ്ടാക്കുന്ന ക്രമനിബദ്ധമായ വ്യത്യാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണം ഭാവിയിലെ മണ്‍സൂണില്‍ ഉണ്ടാവാനിടയുള്ള വ്യതിയാനങ്ങളെ തിരിച്ചറിയാനും പ്രവചിക്കാനും സഹായിക്കുന്നു. വൈലി എന്ന സ്ഥാപനത്തിന്റെ 'ക്വാറ്റെനറി സയന്‍സ്' എന്ന അന്തര്‍ദ്ദേശീയ ജേര്‍ണലിന്റെ സമീപകാലത്തെ പതിപ്പില്‍ ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Monsoon is the critical factor that controls our nation's economy. The weak monsoon in the past has led to severe droughts, famine, affecting the economy and food security whereas a strong monsoon may lead to flooding events as happened in 2018 and 2019. The average annual rainfall in the Indian sub-continent is 1200 mm per year. However, researchers from Central University of Kerala under the leadership of Dr. Sijinkumar A V, Dept. of Geology, found out that the monsoon was much stronger during the period 7000 to 5000 years ago. The researchers studied microfossils present in the ocean mud collected from the Andaman Sea in the Indian Ocean for studying the changes in the past monsoon. The study reports that the monsoon started weakening from 4200 years to 2000 years before arriving at the present condition. The study reveals cyclic variation in monsoon and postulates strong summer monsoon for approximately every 10,000 years in the last 55,000 years. Dr Sijin Kumar also stated that the monsoon during the past underwent cyclic changes caused by variations in the incoming solar radiations. The present study will help the researchers to understand and forecast future monsoon variability. The study was led by researchers of the Central University of Kerala, the National Institute of Oceanography, Goa, National Geophysical Research Institute, Hyderabad, and Brown University, USA. The study was conducted with financial support from SERB, Govt. of India. The results of the study were published in the recent issue of the Wiley international journal Quaternary Science.