ആഗ്രയിലെ ബ്രിജ്‌ലോക് സാഹിത്യ-കലാ സംസ്‌കൃതി അക്കാദമിയുടെ കലം ജ്യോതി അവാര്‍ഡിന് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുപ്രിയ പി. അര്‍ഹയായി. ഹിന്ദി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കോഴിക്കോട് സ്വദേശിനിയായ സുപ്രിയ കൃഷ്ണ സോപതി കി കഹാനി കല, ഹിന്ദി ഉപന്യാസ് കെ വിദേശി പാത്ര്, ആധുനിക്ത കാ പരാഗ് സംക്രമണ്‍ എന്നീ പുസ്‌കതങ്ങളുടെ രചയിതാവാണ്. അഖില്‍ ഭാരതീയ കവയിത്രി സമ്മേളന്‍, രാജസ്ഥാന്‍ നാഥ്ദ്വാരാ സാഹിത്യ മണ്ഡല്‍ എന്നിവയുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്