Two-day Round Table Conference on Strategizing NEP 2020 Implementation: The Way Forward
Periye: Vice-Chancellors of various Universities in the country will participate in a Round-Table Conference on ‘Strategizing NEP 2020 Implementation: The Way Forward’ to be held at the Central University of Kerala. The conference is conducted to prepare a blueprint for implementing the National Education Policy in universities.
Thirty Vice-Chancellors and educators, including those from various Central Universities across the country, will participate in the conference in-person and online, which will be held on March 3 and 4 at the Sabarmati Hall on the Periye Campus in association with Shiksha Sanskriti Utthan Nyas.
Union Minister of State for Education Dr. Subhas Sarkar will officially inaugurate the event on 4th March at 9.30 am. Central University of Kerala Vice-Chancellor Prof. H. Venkateshwaralu will preside over the function. Dr. Athul Kothari, National Secretary, Shiksha Sanskriti Utthan Nyas, will deliver the keynote address. Academic Dean Prof. Amrut G Kumar will deliver the welcome speech, and Registrar Dr. N. Santhosh Kumar will deliver the vote of thanks.
Hon’ble Vice Chancellors Prof. Sabu Thomas (MG University), Prof. Kattimani (Central Tribal University, Andhra Pradesh), Prof. Battu Satyanarayana (Central University of Karnataka), Prof. Kshiti Bhushan Das (Central University of Jharkhand), Prof. B.J. Rao (Central University of Hyderabad), Prof. Mahadevan Pillai (Kerala University), Prof. Mohanan Kunnumel (Kerala University of Health Sciences), Prof. Samba Siva Rao (Central University of Mizoram), Prof. Gurmeet Singh (Central University of Pondicherry), Prof. Sasmitha Samantha (Kalinga Institute of Industrial Technology, Odisha), Prof. Jayaraj M.K. (University of Calicut), Prof. Y.S. Siddegowda (Tumkur University), Prof. M. Krishnan (Central University of Tamil Nadu), Prof. Harilal (Goa University), Prof. Nageshwar Rao (Indira Gandhi National Open University), Prof. R.P. Tiwari (Central University of Punjab), Prof. S.A. Kory (Central University of Andhra Pradesh), Prof. Ganga Prasad Prasain (Central University of Tripura), Prof. Parimal Vyas (Maharaja Sayajirao University of Baroda), Prof. Kapil Kapoor (Former Vice-Chancellor, Mahatma Gandhi International Hindi University, Wardha), Prof. Sushma Yadav (Former Vice-Chancellor, BPSMV), Prof. Abdul Salam (Former Vice-Chancellor, University of Calicut), Prof. V. Venkata Ramana (Vice Chairman, Telangana State Council of Higher Education), Prof. Achuth Shankar S. Nair (University of Kerala), Prof. K. Sivaprasad (President, UVAS), Prof. Ganti S Murthy (National Coordinator, AICTE), Prof. P. Kanagasabapathi (Chairman, ICSSR), A.Vinod K (Member, National Monitoring Committee on Education), Prof. K.K. Shine (Southern Region Chairman, NCTE), Prof. A. Jayakumar (Former Secretary, Vignan Bharati), Gajjala Yoganand (Chairperson, NIT Calicut), Prof. Thimma Gowda (Vice Chairman, Karnataka State Council of Higher Education), Prof. Gopalakrishna Joshi (Executive Director, Karnataka State Higher Education Council), Prof. Limbadri, Chairman (Telangana State Council of Higher Education) will address the various sessions.
They will discuss and deliberate on;
1) NEP 2020: Research Quality Dimensions
2) EP 2020: Indian Knowledge Systems
3) NEP 2020: Multidisciplinary and Skill Oriented Higher Education
4) NEP 2020: Multiple Entry Multiple Exit and Academic Bank of Credit
5) NEP 2020: Institutional Restructuring
6) NEP 2020: Digitalization of the Higher Education
Secretary-General of Association of Indian Universities Dr. Pankaj Mittal will deliver the keynote address at the concluding session on March 4 at 4.30 pm. Central University of Kerala Vice-Chancellor Prof. H. Venkateshwaralu will preside over the function.
ദേശീയ വിദ്യാഭ്യാസ നയം: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്
പെരിയ: പുതിയ ദേശീയ വിദ്യാഭ്യാസ നയം സര്‍വ്വകലാശാലകളില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കുന്നതിന് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. രാജ്യത്തെ വിവിധ കേന്ദ്ര സര്‍വ്വകലാശാലയിലെ ഉള്‍പ്പെടെ മുപ്പതോളം വൈസ് ചാന്‍സലര്‍മാരും വിദ്യാഭ്യാസ വിദഗ്ധരും നേരിട്ടും ഓണ്‍ലൈനായും സംബന്ധിക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശിക്ഷാ സന്‍സ്‌കൃതി ഉത്ഥാന്‍ ന്യാസുമായി സഹകരിച്ച് മാര്‍ച്ച് 3,4 തീയതികളില്‍ പെരിയ ക്യാമ്പസ്സിലുള്ള സബര്‍മതി ഹാളിലാണ് പരിപാടി നടത്തുന്നത്. നാലിന് രാവിലെ 9.30ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.സുഭാസ് സര്‍ക്കാര്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ.എം.കെ.ശ്രീധര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ശിക്ഷാ സന്‍സ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സെക്രട്ടറി ഡോ.അതുല്‍ കോത്താരി മുഖ്യപ്രഭാഷണം നടത്തും. അക്കാദമിക് ഡീന്‍ പ്രൊഫ.അമൃത് ജി കുമാര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.എന്‍.സന്തോഷ് കുമാര്‍ നന്ദിയും പറയും.
വൈസ് ചാന്‍സര്‍മാരായ പ്രൊഫ.രമാ ശങ്കര്‍ ദുബെ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്ത്), പ്രൊഫ.സാബു തോമസ് (എംജി സര്‍വ്വകലാശാല), പ്രൊഫ.കട്ടിമാണി (സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി, ആന്ധ്രാ പ്രദേശ്), പ്രൊഫ.ബട്ടു സത്യനാരായണ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കര്‍ണാടക), പ്രൊഫ.ക്ഷിതി ഭൂഷണ്‍ ദാസ് (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഝാര്‍ഖണ്ഡ്), പ്രൊഫ.കെ.എന്‍. മധൂസൂദനന്‍ (കുസാറ്റ്, കൊച്ചി), പ്രൊഫ.ഗോപിനാഥ് ആര്‍ (കണ്ണൂര്‍ യൂണിവേഴ്സിറ്റി), പ്രൊഫ.ബി.ജെ. റാവു (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി), പ്രൊഫ.രാജശ്രീ എം.എസ്. (പിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി), പ്രൊഫ.മോഹനന്‍ കുന്നുമ്മല്‍ (കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്), പ്രൊഫ.സാംബശിവ റാവു (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് മിസോറാം), പ്രൊഫ.ഗുര്‍മീത് സിംഗ് (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് പോണ്ടിച്ചേരി), പ്രൊഫ.മഹാദേവന്‍ പിളള (കേരള യൂണിവേഴ്സിറ്റി), പ്രൊഫ.സസ്മിത സാമന്ത (കലിംഗ ഇന്‍സ്റ്റിറ്റിയൂട്്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി, ഒഡീഷ), പ്രൊഫ.വൈ.എസ്. സിദ്ദഗൗഡ (തുംകൂര്‍ യൂണിവേഴ്സിറ്റി), പ്രൊഫ.എം.കൃഷ്ണന്‍ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട്), പ്രൊഫ.ഹരിലാല്‍ (ഗോവ യൂണിവേഴ്സിറ്റി), പ്രൊഫ.നാഗേശ്വര്‍ റാവു (ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി), പ്രൊഫ.ആര്‍.പി. തിവാരി (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്), പ്രൊഫ.എസ്.എ. കോരി (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ആന്ധ്രാ പ്രദേശ്), പ്രൊഫ.ഗംഗാ പ്രസാദ് പ്രസൈന്‍ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ത്രിപുര), പ്രൊഫ.പരിമള്‍ വ്യാസ് (മഹാരാജാ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ), പ്രൊഫ.അച്ചുത് ശങ്കര്‍ എസ്. നായര്‍ (യൂണിവേഴ്സിറ്റി ഓഫ് കേരള), വാര്‍ധ മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.കപില്‍ കപൂര്‍, എഐസിടിഇ നാഷണല്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ.ഗാന്‍ടി എസ് മൂര്‍ത്തി, ശിക്ഷാ സന്‍സ്‌കൃതി ഉത്ഥാന്‍ ന്യാസ് ഭാരവാഹികളായ ജയകുമാര്‍, ശ്രീരാം സി, നാഷണല്‍ മോണിറ്ററിംഗ് കമ്മറ്റി ഓണ്‍ എജ്യൂക്കേഷന്‍ അംഗം എ.വിനോദ്, എന്‍ഐടി കാലിക്കറ്റ് ചെയര്‍പേഴ്സണ്‍ ഗജ്ജാല യോഗാനന്ദ്, തെലങ്കാന സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ.വെങ്കട്ട രമണ, കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ.തിമ്മ ഗൗഡ, ഭഗത് ഭൂല്‍ സിംഗ് മഹിളാ വിശ്വവിദ്യാലയ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.സുഷ്മ യാദവ്, കര്‍ണാടക സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രൊഫ.ഗോപാലകൃഷ്ണ ജോഷി, തെലങ്കാന സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ പ്രൊഫ.ലിംബാദ്രി എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. മാര്‍ച്ച് നാലിന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ.പങ്കജ് മിത്തല്‍ മുഖ്യ പ്രഭാഷണം നടത്തും. കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ.എന്‍.സന്തോഷ് കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.സുജിത് എന്നിവര്‍ പങ്കെടുത്തു.