INTERACT WITH VC 

The Central Government has provided 85 lakh to the Central University of Kerala


പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഫിസിക്‌സ് വകുപ്പിന് കീഴില്‍ നാനോ സെന്റര്‍ സ്ഥാപിക്കുന്നതിന് 85 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ കൈമാറി. അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതിക്ക് തുക നല്‍കിയത്. മൂന്ന് കോടിയുടേതാണ് പദ്ധതി. ഇതില്‍ ആദ്യ ഗഡുവാണ് ഇപ്പോള്‍ കൈമാറിയത്. നാനോ ഇലക്ട്രോണിക് ഉപകരണങ്ങള്‍, വൈറസ് ജന്യ രോഗങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഫിസിക്‌സ് വകുപ്പ് മേധാവി ഡോ.സ്വപ്‌ന എസ്.നായരാണ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍. ഫിസിക്‌സിലെ മറ്റ് അധ്യാപകരും പദ്ധതിയുടെ ഭാഗമാണ്.